Tuesday 19 February 2019

സുപ്രസിദ്ധമായ ആ വിധിന്യായം

 18 ഫെബ്രുവരി 2017
11.59.00.00 PM

" All Rise. ജസ്റ്റിസ് ഡെസ്റ്റിന്‍ ഷിക്സല്‍ presiding.

Case NO. 1104/1989 Mr.AJITH KS v/s STATE

"യുവര്‍ ഓണര്‍ , പ്രതി ഇന്നുച്ചയോടെ ഒരുപാട് പേരുടെ ജീവിതത്തെ ഭാവിയിൽ പ്രതികൂലമായി ബാധിക്കുന്ന ഒരു തീരുമാനം എടുത്തു കഴിഞ്ഞു.ടിയാൻ കാർ വാങ്ങുന്നതിനുള്ള ലോൺ അപേക്ഷ സമർപ്പിക്കുന്നതിന്റ തെളിവുകൾ കോടതി മുൻപാകെ സമർപ്പിക്കുന്നു  .
അതുകൊണ്ടുതന്നെ വിധി അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു."


വാദിഭാഗം വക്കീലിന് ഈയവസരത്തില്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ?


"കാർ വാങ്ങുന്നത് എന്റെ കക്ഷിയെ എങ്ങനെയാണ് കുറ്റക്കാരനാക്കുക ?"

" യുവർ  ഓണർ , സ്വതവേ വെപ്രാളക്കാരനായ പ്രതി  വലിയ വാഹനങ്ങള്‍  ഡ്രൈവ് ചെയ്യാനുള്ള പക്വത ഇനിയും ആർജ്ജിക്കേണ്ടിയിരിക്കുന്നു 
ഇരുചക്രവാഹനം തന്നെ പലപ്പോഴും അപകടകരമായ രീതിയിൽ ഓടിച്ച ടിയാൻ ഇതിനുമുൻപും ഒന്ന് രണ്ട് തവണ അതിവേഗത കാരണം ഉണ്ടാകാൻ ഇടയുണ്ടായിരുന്ന അവസരങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു പോന്നതാണ് .
Presenting the evidence for the same.

" objection ,യുവറോണർ .. റോഡിലെ വാഹാനാപകടങ്ങൾ എപ്പോഴും  ഒരാൾ മാത്രം ശ്രദ്ധിക്കുക വഴി ഒഴിവാക്കാവുന്ന ഒന്നല്ല  . മാത്രവുമല്ല , എന്റെ കക്ഷി ഇതു വരെ അങ്ങനെയുള്ള അപകടങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടുമില്ല .

"My lord, പ്രതിയുടെ വക്കീൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് .
2016 മാർച്ച്‌ 10 ന് രാവിലെ 10മണിയോടടുപ്പിച്ചു ടിയാൻ ഉൾപ്പെട്ട  തൃശ്ശൂർ ലെ ഒരു ഗ്രാമത്തിനടുത്ത് ഒരു ബൈക്ക് അപകടം നടന്നതിന്റെ തെളിവുകൾ കോടതിമുൻപാകെ സമർപ്പിക്കുന്നു ."

"നേരത്തെ വ്യക്തമാക്കിയതുപോലെ ആ അപകടം രണ്ടു കക്ഷികളുടെയും ഭാഗത്തുണ്ടായ തെറ്റ് കാരണം സംഭവിച്ച ഒന്നാണ്. മാത്രമല്ല , ആ സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കൊന്നും സംഭവിച്ചില്ലായിരുന്നു .എന്ന് മാത്രമല്ല അതിനുശേഷം എന്‍റെ കക്ഷി വളരെ ശ്രദ്ധാപൂര്‍വ്വം ആണ് വാഹനം കൈകാര്യം ചെയ്തിരുന്നത് എന്ന് കൂടി ബോധ്യപെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മൈ ലോഡ്. "

"യുവര്‍ ഓണര്‍, ഈ കോടതിയ്ക്ക് വ്യക്തിയുടെ ഓരോ തീരുമാനങ്ങളുടെയും ദൂരവ്യാപകഫലങ്ങള്‍ പരിശോധിച്ച് അവ കണക്കിലെടുത്തേ പറ്റൂ. For the greater good, this person shouldn't be allowed to live and drive because it is dangerous to himself and those surrounding him and innocent people that may be affected by him."

യുവര്‍ ഓണര്‍ , മനുഷ്യ സഹജമായ പോരായ്മകള്‍ക്കൊക്കെ വധശിക്ഷ നല്‍കുന്നത് കോടതിയുടെ അന്തസ്സിന് യോജിക്കുന്ന തീരുമാനമല്ല എന്ന് ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മാത്രമല്ല , എന്‍റെ കക്ഷി 28 വയസ്സ് മാത്രം പ്രായമായ ഒരു യുവാവാണ്. . എന്റെ കക്ഷിയെ വിവാഹം കഴിക്കാനിരിക്കുന്ന നിരപരാധിയായ ആ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും കാര്യം കൂടെ കണക്കിലെടുക്കണം യുവറോണർ ..


ഒബ്ജക്ഷൻ യുവറോണർ .. വ്യക്തിപരമായ കാരണങ്ങൾ നിരത്തി ഭാവിയിൽ ഉള്ള ദുരന്ത സാധ്യതകളെ ലഘൂകരിക്കാനാവില്ല .അങ്ങനെ നോക്കിയാൽ
2017 ഒക്ടോബർ 8ന് നടക്കാനിരിക്കുന്ന ഒരു  അപകടത്തിൽ  17വയസ്സുകാരനായ ഒരു പയ്യനാണ് കാർ ഡ്രൈവ് ചെയ്ത്  ഗുരുതരമായ പിഴവ് വരുത്തുന്നത് .ഫ്രീക്കന്മാരായ യുവാക്കൾ ഹെൽമറ്റ് പോലും ധരിക്കാതെ സ്വന്തം ജീവൻ വെച്ച് പന്താടുന്നത് . ഒപ്പം നിരപരാധികളായ മറ്റു യാത്രക്കാരുടെയും ജീവിതം ഇല്ലാതാക്കുന്നത് .ശ്രദ്ധാപൂര്‍വ്വം വാഹനം ഡ്രൈവ് ചെയ്യാത്തവര്‍ക്കെല്ലാം  എല്ലാവര്‍ക്കും ഈ വിധി ഒരു പാഠമാകണം യുവറോണര്‍ . 

"എന്നാലും വധശിക്ഷ ?"

"പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ് യുവറോണര്‍ . വിധി എന്തായാലും മേലില്‍ പ്രതിയുടെ ഡ്രൈവിംഗ് കാരണം ആര്‍ക്കും അപകടം ഉണ്ടാവരുത്.And I rest my case"


" പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളിലും തെളിവുകളിലും  കഴമ്പുണ്ടെന്ന്  കോടതിയ്ക്ക് ബോധ്യപെട്ടിരിക്കുന്നു.  പ്രതി വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാതിരിക്കുന്നതാണ് പ്രതിക്കും സമൂഹത്തിനും നല്ലത്.
എന്നാല്‍ത്തന്നെയും മറുപക്ഷത്തെ വാദങ്ങള്‍ അംഗീകരിച്ച് ശിക്ഷ ഇളവ് ചെയ്യാന്‍ ഈ കോടതി തീരുമാനിക്കുന്നു.
പ്രതിയ്ക്ക് ക്ഷമ,സഹനം ,ആത്മനിയന്ത്രണം എന്നിവ സ്വായത്തമാവുന്നത് വരെ വിധിയുടെ കരുതല്‍തടങ്കലില്‍ ജീവപര്യന്തം  പാര്‍പ്പിക്കാന്‍ ഈ കോടതി ഇതിനാല്‍ ഉത്തരവിടുന്നു.
2017 ഫെബ്രുവരി 19 ന് മുന്‍പായി അതിനുവേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് നീതിന്യായവകുപ്പിനോട് ഈ കോടതി നിര്‍ദേശിക്കുന്നു."    


6 comments:

  1. ഒരു വാഹനാപകടം കഴിഞ്ഞ് ഇരിക്കുവാ .വെപ്രാളക്കാരനായ ഞാനോ മൊബൈലിൽ സംസാരിച്ച് കൊണ്ട് എന്റെ നെഞ്ചത്ത് ആട്ടോ ഇടിച്ചു കയറ്റിയ ഡ്രൈവറോ പ്രതി ?

    ReplyDelete
  2. 2വയസ് പ്രായമുള്ള പോസ്റ്റ് ആണെങ്കിലും
    പ്രായമേറെ സത്യമാവാൻ സാധ്യതയുള്ള കഥ.
    സംഭവം കിടുക്കി ട്ടാ

    ReplyDelete
  3. വേറിട്ടൊരു ശൈലി

    ReplyDelete
  4. നേരത്തെ വ്യക്തമാക്കിയതുപോലെ ആ അപകടം രണ്ടു കക്ഷികളുടെയും ഭാഗത്തുണ്ടായ തെറ്റ് കാരണം സംഭവിച്ച ഒന്നാണ്. മാത്രമല്ല , ആ സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കൊന്നും സംഭവിച്ചില്ലായിരുന്നു .എന്ന് മാത്രമല്ല അതിനുശേഷം എന്‍റെ കക്ഷി വളരെ ശ്രദ്ധാപൂര്‍വ്വം ആണ് വാഹനം കൈകാര്യം ചെയ്തിരുന്നത് എന്ന് കൂടി ബോധ്യപെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മൈ ലോഡ്. "

    ReplyDelete
  5. എന്താണ് സംഭവിച്ചത്... ക്ഷമിക്കണം.
    ഇതിന്റെ പൊരുൾ എനക്ക് മനസിലായിക്കില്ല

    ReplyDelete
  6. http://uttoppiya.blogspot.com/2018/02/blog-post_19.html

    ReplyDelete