Sunday 11 April 2021

ഡെന്റല്‍ സര്‍ജന്‍മാര്‍ക്കും ജീവിക്കണ്ടേ ?

നമസ്കാരം ഡോക്ടര്‍🙏🏽

ബ്യൂട്ടിഫുൾ ക്ലിനിക് ..ഇന്റീരിയര്‍ ഡിസൈന്‍ ഒക്കെ അടിപൊളി ആയിടുണ്ട് . ഇത് ഡോക്ടറുടെ സ്വന്തം ക്ലിനിക്ക് ആണോ അതോ ലീസിനോ ?

അസിസ്റ്റന്റ്‌ : ലീസിനോ ? ഹും.. ആ ഇരിക്കുന്ന ഓരോരോ റോട്ടറി ഫയൽ വരെ സരോജ് സാര്‍ സ്വന്തമായിട്ട് വാങ്ങിയതാ..

: ആണല്ലേ ? എനിക്ക് തോന്നി. ആ ഭിത്തിയില്‍ ഒട്ടിച്ചുവെച്ച പല്ലുകളുടെ അറേഞ്ച്മെന്റ്ല്‍ അടക്കം ഒരു കലാകാരന്‍റെ കരവിരുത് പ്രകടമായിട്ട് കാണാം.

ഡോ. സരോജ് കുമാർ : ഹു ഹു ഹും..ഇതില്‍ വലിയ കാര്യങ്ങളൊന്നുമില്ല.പെട്ടെന്ന് തട്ടിക്കൂട്ടിയതാ .. ടൌണില്‍ ഞാന്‍ പുതിയൊരു ക്ലിനിക്ക് പണിയുന്നുണ്ട്. എക്സ്ക്ലൂസിവ് ഏസ്തെറ്റിക്ക് & എന്‍ഡോഡോന്റിക്ക് സ്പെഷ്യാലിറ്റി ആയിട്ട്..ഇന്റീരിയർ മാത്രം 24 ലക്ഷം ചെലവാക്കി..5ലക്ഷം രൂപാ വിലയുള്ള ഗ്നാറ്റസ് ഡെന്റൽ ചെയർ അഞ്ചെണ്ണം..ഇന്‍സ്ട്രുമെന്റ്സ് എല്ലാം സ്റ്റൈല്‍ ഇറ്റാലിയാനോടെയാ.. പക്ഷേ ..ഓരോ ചെറിയ ഇന്‍സ്ട്രുമെന്റ്സ്ന് പോലും എന്താ ഇപ്പൊ വില !! ഹോ!! കോംപോസിറ്റ് മൊത്തം ടോക്കുയാമ, ഷോഫു..കുറാറേ.. ഒക്കെ ജപ്പാൻ.

മൈക്രോസ്കോപ്പ് ലാബോമെഡ് ന്റെയാ.. അമേരിക്കൻ..എല്ലാം തീ പിടിച്ച വിലയാ..ഡെന്റിസ്റ്റുകൾ പ്രതിഫലം കൂട്ടുന്നു കൂട്ടുന്നു എന്നെല്ലാവർക്കും പരാതിയാണല്ലോ? ഇതു പറയുന്നവൻമാര് വിചാരിച്ചാൽ Style Italiano ടെയും J.Morrita യുടെയും വില കുറയ്ക്കാൻ പറ്റുമോ? ഉം? പറ.. ഉം ഉം?


അസ്സിസ്റ്റന്റ് : സരോജ് സാറിനാണെങ്കിൽ രാവിലെ തന്നെ 2-3 സ്‌മൈൽ ഡിസൈനിങ് കേസ് ഉണ്ടാവും.. ഉച്ചയ്ക്ക് പിന്നെ നിരത്തിപിടിച്ച് ആർസിട്ടി അപ്പോയിന്റ്മെന്റ് പത്തിരുപത് എണ്ണം.. വൈകീട്ട് ഒന്നോ രണ്ടോ ബ്രോക്കൺ ഇൻസ്‌ട്രുമെന്റ് റിട്രീവൽ ..അത് തന്നെ മിക്കതും റെഫേഡ് കേസ് .

(മൊബൈൽ റിങ്ങ് ചെയ്യുന്നു )

അസി:ഹലോ.. ലാബീന്നോ? ഉണ്ടല്ലോ.. കൊടുക്കാം.മാനേജർ.. ഡെന്റ്കെയര്‍ ലാബ്.

ഡോ.സരോജ്കുമാർ : എന്തൊക്കെയുണ്ടാശാനേ..? ഈ പാവങ്ങളെയൊന്നും മറന്നിട്ടില്ല അല്ലേ.. ഹഹഹ..

അയ്യോ.. എന്ന്?

അന്ന് ഞാൻ മാൽഡീവ്സിലാണല്ലോ? അല്ലേ?

അടുത്ത ദിവസം ഞാൻ പോളണ്ടിലേക്ക് പോകുകയാണ്..അതോ... അത്.. ഞാനവിടെ ഒരു കോഴ്സ് പഠിക്കാൻ ..

നേരിട്ട് വരാൻ പറ്റില്ല എങ്കിലും.. വേറെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തെളിച്ചു പറയന്റെ കുട്ടാ.. ഉം ..പറ..

ലാബ് മാനേജർ : സാർ.. 2-3 മാസത്തെ ബില്ല് പെന്റിങ് ആണ്.. അതിൽ കുറച്ചെങ്കിലും ഈ മാസം സെറ്റിൽ ചെയ്യാൻ പറ്റുമെമെങ്കിൽ വലിയ ഉപകാരം..

ഡോ : ശരി ശരി..പിന്നേയ് , എന്റെയാ പേഷ്യന്റ് ന്റെ ന്റെ സിക്സ് യൂണിറ്റ് വെനീർ ഒന്ന് പെട്ടെന്ന് ശരിയാക്കി തരണേ. എനിക്ക് ഉടനെതന്നെ അത് ബോണ്ട്‌ ചെയ്ത് കൊടുക്കാനുള്ളതാ.

ബില്ല് ന്റെ കാര്യം.. അതിപ്പോ തന്നെ ശരിയാക്കിയേക്കാം..ഓക്കേ? 


(തിരിഞ്ഞ് അസിസ്റ്റന്റിനോട്‌ ) "ആ.. പച്ചാളം.. ഇന്ന് തന്നെ ഒരു ഒന്നര ലക്ഷത്തിന്റെ ചെക്ക് എടുത്ത് ലാബിലേക്ക് അയച്ചു കൊടുക്കണേ.. മുൻപത്തെ ഏതോ പെൻഡിങ് ബില്ലാ."

കണ്ടില്ലേ? ഡെന്റിസ്റ്റുകൾ കാശ് വാങ്ങുന്നുണ്ട്.. പക്ഷേ അവർക്ക് അതുപോലെതന്നെ ചെലവുകളുമുണ്ട്. അതെന്താ ആരും മനസ്സിലാക്കാത്തത്?

സത്യം പറയാലോ ഒരു മാസം പ്രാക്ടീസ് തട്ടിമുട്ടി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ തന്നെ ഒരൊന്നൊന്നര ലക്ഷം രൂപ വേണം.

അസി : ചെല മാസങ്ങളിൽ അത് രണ്ട് വരെ പോകും.

ഡോ : അതേത് മാസം?

അസി : യേപ്രിൽ

ഡോ: ആ.. അതാ പറയുന്നത് ഞങ്ങളുടെ വിഷമങ്ങൾ രോഗികളും ബൈസ്റ്റാൻഡേഴ്സും മനസ്സിലാക്കുന്നില്ല.

ഡെന്റൽ സർജൻമാർക്കും ജീവിക്കണ്ടേ?



2 comments:

  1. രോഗികളോട്‌ കുറച്ചു പല്ലിൽ ചോര കാണിക്കണം സർ

    ReplyDelete
  2. ഉട്ടോ... അടിപൊളി. 🌹🌹🌹🌹

    ReplyDelete