Sunday 11 February 2024

ദന്തമഹാപുരാണങ്ങള് - #n

 ഡോ.ബ്രഹ്മദത്തന്‍ MDS: ദന്തക്ഷയത്തിന്റെ പല അവസ്ഥാന്തരങ്ങള്‍ കേട്ടിരിക്കുണൂ. പക്ഷേ ഇത്ര ഭയാനകമായ ഒരു വേര്‍ഷന്‍ ഇതാദ്യാ ...


അപ്പൊ ഈ കുട്ടിയുടെ ഇത്രയും ക്ഷയിച്ച അണപ്പല്ല് ഇപ്പോഴും അവിടെത്തന്നെ ഉണ്ട് ?

ഡോക്ടർ സണ്ണി BDS : ഉം..

ബ്ര : ഇത്രയും അടുത്ത കൂട്ടുകാരനായ സ്ഥിതിക്ക് തനിക്ക് അയാളോട് പറഞ്ഞുകൂടെ..എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കാൻ?

ഡോ : ഗംഗയുടെ അണപ്പല്ല് ആരോഗ്യത്തോടെ ഇനി കൂടിയാൽ ആറു മാസം മാത്രമേ ശേഷിക്കൂ..അത്രയും സമയം കൂടെ അവൾ ഐസ്ക്രീമും ചോക്ക്ലേറ്റും കഴിച്ചോട്ടെ..

ബ്ര : സണ്ണീ, താനെന്താ ഉദ്ദേശിക്കണേ?
ആ കുട്ടിയോട് കാര്യം തുറന്ന് പറഞ്ഞേക്കൂ.. എന്നാലെങ്കിലും മനസ്സിലാക്കട്ടെ..

ഡോ : ഇല്ല.. എനിക്ക് ഇനിയും കുറച്ചു ദിവസങ്ങൾ കൂടി ബാക്കിയുണ്ട്.

ബ്ര : അനുഭവജ്ഞാനം കൊണ്ടും പിന്നെ തന്നോടുള്ള വാത്സല്യം കൊണ്ടും പറയുകയാണ്.. ഇതിന് പരിഹാരല്ല്യ.. ഇറ്റ്സ് ഇൻക്യുറബ്ൾ.

ഡോ : ദന്തവൈദ്യശാസ്ത്രത്തെ സാറിനോളം അടുത്തറിഞ്ഞവരിലാണ് ഞാനെന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷേ എനിക്കിവിടെ നിങ്ങളെയൊക്കെ നിഷേധിച്ചേ പറ്റൂ.. ഞാൻ പഠിച്ചതിനെ മുഴുവൻ എനിക്ക് നിഷേധിച്ചേ പറ്റൂ. ഒരു ഡെന്റൽ സർജ്ജനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും.. ഒരു ഭ്രാന്തനെപ്പോലെ..
ഗംഗയ്ക്ക് വേണ്ടി ... എന്റെ കാലത്തെ BDS graduates ന് വേണ്ടി..
അയാം ഗോയിങ് റ്റു ബ്രേക്ക് ഓൾ കൺവെൻഷണൽ കോൺസെപ്റ്റ്സ് ഓഫ് ഡെന്റ്റിസ്ട്രി.

ബ്ര: കൊള്ളാം മോനെ.. നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല..എനിക്ക് പരിപൂർണ്ണ വിശ്വാസമായി. ശ്രമിച്ചോളൂ..പക്ഷേ എങ്ങനെ?

ഡോ : Grossly Decayed ആയ, Deep caries with near pulpal exposure ആയ പല്ലുകളെ ചികിത്സിക്കാൻ പല മാർഗങ്ങളുണ്ട്. പക്ഷേ,ഒടുവിൽ അവയെല്ലാം ചെന്നെത്തുന്നത് RCT അല്ലെങ്കിൽ extraction & implant എന്നീ പതിവ് രീതികളിൽ തന്നെയാണ്.
അതിന് ഞാൻ വേണമെന്നില്ല.

ബാല്യത്തിൽ തന്നെ ചോക്ലേറ്റുകൾ കഴിച്ച് ദ്രവിച്ച് തുടങ്ങിയതാണ് ഗംഗയുടെ പല്ലുകൾ.
എന്തോ ഭാഗ്യത്തിന് circumferential enamel rim ഉള്ളത് കൊണ്ട് രക്ഷപ്പെടാൻ ഒരു നേരിയ സാധ്യത ഞാൻ കാണുന്നു. ശേഷം ബാക്കിയായ Dentin നോട് maximum bond strength കിട്ടാൻ സാറിന്റെ കയ്യിലുള്ള Clearfill SE Protect Bonding agent എനിക്ക് വേണം. പിന്നെ Ribbond Fiber reinforced composite. സാര്‍ റിസര്‍ച്ച് ചെയ്യുന്ന Biomimetic Restorative Dentistry പ്രോട്ടോക്കോള്‍സ് ന്‍റെ ഒരന്തരീക്ഷം . ഇത്രയുമായാല്‍ പ്രതീക്ഷയുടെ ഒരു നേര്‍ത്ത വഴി എനിക്ക് തുറന്നു കിട്ടും .ആ വഴിയിലൂടെ എനിക്ക് പോകാം .

ബ്ര : താൻ ധൈര്യമായിട്ട് മുന്നോട്ട് പൊക്കോളൂ. ഞാൻ പുറകിൽ ഉണ്ട്.





#ദന്തമഹാപുരാണങ്ങള്

No comments:

Post a Comment