Monday, 30 December 2024

ബോംബ്

ശഹീദ് ഭഗത് സിംഗ് ബ്രിട്ടീഷ് നിയമനിർമാണ സഭയിൽ 
ബോംബ് എറിഞ്ഞത് എന്തിനെന്ന് 
എനിക്ക് ഇപ്പോൾ അറിയാം.

ചിലപ്പോൾ ബോംബ് എറിയണം 
എന്നൊന്നുമില്ല.
അഴുകിയ സത്യത്തിൽ നിന്ന് 
മുഖം തിരിച്ചിരുന്ന്, 
കുടുംബം കത്തിയെരിയുമ്പോൾ 
നിസ്സംഗരായി ടിവിയിൽ 
"കുടുംബവിളക്ക് " കാണുന്നവരുടെ 
ശ്രദ്ധ പിടിച്ചു പറ്റാൻ 

1, ആദ്യം ടീവി ഓഫ് ആക്കുക.

എന്നിട്ടും മൈൻഡ് ചെയ്തില്ലെങ്കിൽ 
2, റിമോട്ട് എടുത്തു തോട്ടിലെറിയുക

എന്നിട്ടും മൈൻഡ് ചെയ്തില്ലെങ്കിൽ 
മെയിൻ സ്വിച്ച് ഓഫ് ആക്കുക

3, എന്നിട്ടും മൈൻഡ് ചെയ്തില്ലെങ്കിൽ 
വീടിന് തീ കൊളുത്തുക 

4,എന്നിട്ടും മൈൻഡ് ചെയ്തില്ലെങ്കിൽ 
ഇറങ്ങി നടക്കുക 

അത് നിങ്ങളുടെ വീടല്ലാതായി മാറിയിരിക്കുന്നു.

മൗനത്തിന്റെ ക്രൂരമായ കൂരിരുൾ,
സ്നേഹരാഹിത്യത്തിന്റെ തണുപ്പ്,
നിസ്സഹായതകളുടെ കൈമലർത്തലുകൾ,
ഏകാന്തതയുടെ ആഴവും പരപ്പും 

എല്ലാം കഴിഞ്ഞാൽ നിങ്ങൾ 
വാഗ്ദത്തഭൂമിയിൽ എത്തി എന്നർത്ഥം.

ഇനി പുതിയ പുലരികൾ കാത്തിരിക്കാം.

ശഹീദ് ഭഗത് സിംഗ് ബോംബ് എറിഞ്ഞത് എവിടേക്ക് എന്ന് നിങ്ങൾക്കറിയാമോ?

#എന്റെ സ്നേഹാന്വേഷണപരീക്ഷണങ്ങൾ.

No comments:

Post a Comment