Saturday 4 October 2014

(താരതമ്യേന) പരാജിതനായവന്‍റെ പരിഭവങ്ങള്‍

എഴുതുന്നതിനെ കവിതയാക്കുവാന്‍
കവിതതുളുമ്പുന്ന വാക്കുകള്‍
വാഴനാരില്‍ കോര്‍ത്തെടുക്കുമ്പോള്‍

അടുക്കളയില്‍,
അമ്മ പരത്തുന്ന ദോശയുടെ മുന്നില്‍
എന്‍റെ കവിതയുടെ വികലവൃത്തം
നാണിച്ചു നില്‍ക്കുന്നു.

എന്‍റെ കവിത നിന്‍റെ മനസ്സിനെ
തൊടാനാവാതെ നിരാശയാവുമ്പോള്‍
 പാടവരമ്പില്‍ അച്ഛന്റെ തൂമ്പ
മണ്ണിനെ ഉഴുതുമറിക്കുന്നു .

ജീവിതത്തോളം മധുരമായൊരു
കവിതയില്ലെന്ന്
എന്നാണ് എനിക്ക് മനസ്സിലാവുക ?

10 comments:

  1. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. അങ്ങനെയായിരിക്കുമോ...?

    ReplyDelete
  2. "ജീവിതത്തോളം മധുരമായൊരു
    കവിതയില്ലെന്ന്
    എന്നാണ് എനിക്ക് മനസ്സിലാവുക ? "

    ഇഷ്ടായി...

    ReplyDelete
  3. "ജീവിതത്തോളം മധുരമായൊരു
    കവിതയില്ലെന്ന്
    എന്നാണ് എനിക്ക് മനസ്സിലാവുക ? "
    ആ മധുരവും കയ്പും
    മധുര തരമാക്കുക

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നല്ല വരികളിൽ, നല്ല ചിന്തയും...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. എന്‍റെ കവിത നിന്‍റെ മനസ്സിനെ
    തൊടാനാവാതെ നിരാശയാവുമ്പോള്‍
    പാടവരമ്പില്‍ അച്ഛന്റെ തൂമ്പ
    മണ്ണിനെ ഉഴുതുമറിക്കുന്നു .

    ജീവിതത്തോളം മധുരമായൊരു
    കവിതയില്ലെന്ന്
    എന്നാണ് എനിക്ക് മനസ്സിലാവുക ?
    നല്ല വരികള്‍
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  8. എന്‍റെ കവിത നിന്‍റെ മനസ്സിനെ
    തൊടാനാവാതെ നിരാശയാവുമ്പോള്‍
    പാടവരമ്പില്‍ അച്ഛന്റെ തൂമ്പ
    മണ്ണിനെ ഉഴുതുമറിക്കുന്നു .

    ജീവിതത്തോളം മധുരമായൊരു
    കവിതയില്ലെന്ന്
    എന്നാണ് എനിക്ക് മനസ്സിലാവുക ?

    ഇഷ്ടം ..
    ജീവിതമെന്ന കവിതയെ..
    നന്നായ് ..
    ആശംസകൾ

    ReplyDelete
  9. ശരി തന്നെ..ജീവിതം മനോഹരമായൊരു കവിതയാണ്..അത് കവിത ആസ്വദിക്കുന്നവന്‍ കയ്യിലാകുമ്പോള്‍...rr

    ReplyDelete
  10. എത്ര എഴുതിയാലും തീരാത്ത കവിതയല്ലേ ജീവിതം... നല്ല വരികള്‍ :)

    ReplyDelete