Friday 10 April 2015

ഡയറിക്കുറിപ്പുകള്‍ :ദി മേക്കിംഗ് ഓഫ് ഉട്ടോപ്യന്‍


 മാര്‍ച്ച്‌ 12 2015

ഏതാണ്ട് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ
"വലുതാകുമ്പോള്‍ ആരാകണം ?
എന്ന ടീച്ചര്‍മാരുടെ ക്ലീഷേ ചോദ്യത്തിന്
" ഡോക്ടര്‍ "
എന്ന് ഉത്സാഹത്തോടെ , അങ്ങേയറ്റത്തെ ശുഭാപ്തിവിശ്വാസത്തോടെ കയ്യുയര്‍ത്തി പറയുന്ന കുട്ടികളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
ബി.എന്‍ജിനീയര്‍
സി. ടീച്ചര്‍ ,
ഡി.ലോറി/ജീപ്പ് /ബസ് ഡ്രൈവര്‍ , പൈലറ്റ്‌
ഇ . മറ്റെന്തെങ്കിലും
എന്നീ കൂടെയുള്ള മള്‍ടിപ്പ്ള്‍ ചോയ്സ് ഉത്തരങ്ങളില്‍ നിന്ന് ഡോക്ടര്‍ എന്നത് തെരഞ്ഞെടുക്കാന്‍ മാസ്റ്റര്‍ .അജിയെ പ്രേരിപ്പിച്ചത് തീര്‍ച്ചയായും പനിവരുംപോഴും ചുമ ( ഞങ്ങള്‍ടെ വ്ടെ കുര എന്നാണ് പറയാറ്.. പട്ടി കുരയ്ക്കുന്നതിനോടുള്ള ശബ്ദസാമ്യമാവും കാരണം ) വരുമ്പോഴുമൊക്കെ പേപ്പറില്‍ കുറിക്കുന്ന മരുന്നുകള്‍ കൊണ്ട് ആരോഗ്യം വീണ്ടെടുത്ത് തരുന്ന ദൈവതുല്യരോടുള്ള ആരാധനയും അത്ഭുതവും തന്നെ .
പ്ലസ് ടു പഠിക്കുപോള്‍ യാഥാര്‍ത്ഥ്യബോധം കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന് ബോധ്യപെടുത്തിതന്നിരുന്നു.
കാര്യം ജില്ലയില്ലെ ഏറ്റവും കിടിലന്‍ സ്കൂള്‍ ആണെങ്കിലും എന്ട്രന്‍സ് പോയിന്റ് ഓഫ് വ്യൂവില്‍ നിന്ന് നോക്കിയാല്‍ ജവഹര്‍ നവോദയ വിദ്യാലയം ഒരു ബിഗ്‌ സീറോ ആണെന്ന് മനസ്സിലാക്കിയ എന്‍റെ ബാച്ചിലെ മിടുക്കന്മാരും മിടുക്കികളുമായ കുട്ടികള്‍ ഒക്കെ പത്താംക്ലാസ് കഴിഞ്ഞ ഉടനെ ടിസി ഒക്കെ വാങ്ങി മ്മടെ പിസി തോമസ്‌ മാഷ്ന്റെ കോച്ചിംഗ് സെന്റരിനോട് അടുത്തുള്ള സ്കൂളുകളില്‍ അഡ്മിഷന്‍ എടുത്തു.
അവരുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു . Deepthi Puzhakkal , Anwa Sherif , Dr.Arun N ഒക്കെ ആദ്യ ശ്രമത്തില്‍ ഗവണ്മെന്‍റ് കോളേജുകളില്‍ എം.ബി.ബി.സ് നു ചേര്‍ന്ന് സ്തുത്യര്‍ഹമായ രീതിയില്‍ പഠിച്ചു പാസാവുകയും ഉപരിപഠനം നടത്തിവരുകയും ചെയ്യുന്നു .)
(പറമ്പിലുണ്ടായിരുന്ന ഒരു "പൊ.കാ " മരം മുതുമുത്തശ്ശന്മാരാരോ അറിയാതെ മുറിച്ചുകളഞ്ഞതിനാല്‍ wink emoticon )
മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്മാരിലൊരാളായി ഞാന്‍ നവോദയയില്‍ തന്നെ തുടര്‍ന്ന് പഠിക്കുകയും ..പാസായി പുറത്തുവന്നപ്പോള്‍ എല്ലാവരെയും പോലെ എന്ട്രന്‍സ് എഴുതുകയും ചെയ്തു.
എന്ട്രന്‍സ് എഴുതുന്നതില്‍ യാതൊരു പരിശീലനവുമില്ലാതെ പ്ലസ്ടു പരീക്ഷയ്ക്ക് തിയറി കലക്കിക്കുടിച്ചതിന്റെ ബലത്തിലെഴുതിയ ആദ്യവട്ട ശ്രമത്തില്‍ 4336 -മനായി എത്തിയ ഞാന്‍ ഒരു കൊല്ലത്തെ അദ്ധ്വാനത്താല്‍ ആദ്യ നൂറില്‍ കയറിപറ്റാം എന്ന വിശ്വാസവുമായി വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു .
അപ്പോഴും
THE PROBLEM IS CHOICE .
ഏതാണ്ട് അര ലക്ഷം രൂപ മുടക്കി (15000 + 3000 X 12 ) പി സി തോമസ്‌ ന്‍റെ അവിടെപ്പോയി പഠിക്കണോ?
അതോ
വെറും പതിനൊന്നായിരം രൂപാ മുടക്കി പാലക്കാട് പുതുതായി തുടങ്ങിയ ശക്തന്‍ തമ്പുരാന്‍ കോളേജ് & ജയറാം എജുകേഷന്‍ സെന്ററില്‍ ചേര്‍ന്നു ദിവസവും വീട്ടില്‍ നിന്ന് പോയി പഠിക്കണോ ?
സ്വാഭാവികമായും
പറമ്പിലുണ്ടായിരുന്ന ഒരു "പൊ.കാ " മരം മുതുമുത്തശ്ശന്മാരാരോ അറിയാതെ മുറിച്ചുകളഞ്ഞതിനാല്‍ wink emoticon , എവിടെയായാലും പഠിക്കുന്നത് ഞാനല്ലേ എന്ന് പറഞ്ഞ് ഓപ്ഷന്‍ ബി ഗുരുജി ലോക്ക് ചെയ്തു.
(തുടരും ...)
അടുത്ത ലക്കം "അനുഭവങ്ങള്‍ പാളിച്ചകള്‍ "
"അയ്യേ .. ബിഡിഎസ് ചേരുകയോ ? ഞാനോ ? എന്‍റെ പട്ടി ചേരും ബിഡിഎസ് ന് !! (കല്യാണരാമന്‍ സ്റ്റൈല്‍ wink emoticon ;p )
feeling ഒരു ഗ്ലോറിഫൈഡ് വായ്നോക്കിയുടെ കേസ് ഡയറി.

1 comment:

  1. സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമാകുന്നില്ല.ഡയറിക്കുറിപ്പുകളും .....

    ReplyDelete