Friday, 10 April 2015

ഒരു കവിതാപ്രാന്തന്‍ കഥ വായിക്കുമ്പോള്‍സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങിയാല്‍ പിന്നെ വായന ഒരു ബുഫെ ഡിന്നര്‍ / സദ്യ പോലെയാണ്.
ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോള്‍ എടുത്ത് വായിക്കാം. എപ്പോ വേണച്ചാലും നിര്‍ത്തി വേറൊരെണ്ണം രുചിക്കാം.
ചിലത് തൊട്ട് നക്കി സ്വാദ് നോക്കാം .
ചിലത് വയറു നിറയുന്നത് വരെ എത്ര വേണേലും കഴിക്കാം.
ഇങ്ങനെയൊക്കെച്ചെയാമോ? എന്ന് ചോദിച്ചാല്‍ "ഡിപ്പെന്ട്സ് ഓണ്‍ ദി ഹൂ ദി റീഡര്‍ ഈസ്‌ " എന്നേ പറയാന്‍ പറ്റൂ ..ആസ് ഫോര്‍ മി , അയാം ബേസിക്കലി എ മള്‍ടി ടാസ്ക്കര്‍ .
വായനയുടെ രസം പോവില്ലേ ? കണ്ടിന്യൂയിട്ടി പോവില്ലേ ? എന്ന ചോദ്യങ്ങളൊക്കെ ഇങ്ങനെവായിച്ചുകൊണ്ടിരിക്കുന്ന മുറയ്ക്ക് അപ്രസക്തമാവും .
ഉദാഹരണത്തിന് .. ഇന്നലത്തെ അത്താഴവായനയ്ക്ക് ശ്രീ. സുഭാഷ് ചന്ദ്രന്‍റെ "ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം " എന്ന സമാഹാരത്തിലെ അതേ പേരുള്ള കഥയാണ്‌ ആദ്യം വായിച്ചതെങ്കില്‍ , തൊട്ടുപുറകെ ശ്രീ. എന്‍ ,എസ്. മാധവന്‍റെ "ചൂളൈമേടിലെ ശവങ്ങള്‍ " എന്ന സമാഹാരത്തിലെ "ശിശു " എന്ന കഥയാണ്‌.അത് കഴിഞ്ഞ് ശ്രീ.സിയാഫ് അബ്ദുള്‍ ഖാദര്‍ ന്‍റെ " ആപ്പിള്‍" ഇല്‍ നിന്നും "വൈകിയോടുന്ന വണ്ടി"... അങ്ങനെയങ്ങനെ...
നൌ യൂ ഗെറ്റ് ദി പിക്ച്ചര്‍ , ഡോന്റ്യൂ ?
ഇങ്ങനെ ചെയ്യുമ്പോഴുള്ള ഗുണം എന്താച്ചാല്‍ , വ്യത്യസ്തമായ രചനാശൈലികളും ഭാഷയും കഥാപരിസരങ്ങളും എല്ലാം കൂടെ ഒരു കോക്ക്ടയ്ല്‍ കുടിക്കുന്ന ഫീല്‍ കിട്ടും. വായന മടുക്കുകയുമില്ല.
പിന്നെ നമുക്ക് താല്പര്യമുണ്ടെങ്കില്‍ ചില്ലറ സില്ലി റിസര്‍ച്ചും കൂടെയാവാം ..
ഫോര്‍ എക്സാമ്പ്ള്‍ , ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന കിടിലന്‍ കഥ ആസ്വദിച്ചു വായിച്ച ശേഷം ഞാന്‍ സുഭാഷേട്ടന്റെ കഥയിലെ ഉപമകളെ കുറിച്ച് ഉറക്കെ ചിന്തിച്ചു ( കടപ്പാട് : മണി. മിനു. ) . ഗംഭീരമായ ഉപമകള്‍ ... അതും രസിപ്പിക്കുന്ന വാഗ് ദൃശ്യഭാവനാസങ്കലനങ്ങള്‍ like
 " ലുങ്കിയുടുത്ത പെന്‍സില്‍ പോലെ" -  കഥാകാരന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.

എന്‍റെ റിസര്‍ച്ച് കണ്ടെത്തല്‍ എന്തെന്നാല്‍
1. ഈ കഥയില്‍ അതുപോലെ പതിനേഴ് ഉപമകള്‍ ഉണ്ട് .
2.ഇരുപതാമത്തെ പേജില്‍ ഒരു ചിന്ന അക്ഷരത്തെറ്റ് ; " ആര്‍ക്കും വേണ്ടാതിരുന്ന " എന്നതിന് പകരം "വേണ്ടിതിരുന്ന" എന്ന അര്‍ത്ഥശൂന്യമായ വാക്ക് .

4. ഇതുവരെ വേറെ ഒരിടത്തും പ്രയോഗിച്ചു കണ്ടിട്ടില്ലാത്ത ശൈലികള്‍
a. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പെരുമഴ തോര്‍ന്ന് "ആകാശം വല തിരിച്ചെടുക്കുമ്പോള്‍ "
b.നാവാട്ടി (ക്ലോക്കിന്‍റെ പെന്‍ഡുലത്തിന് ദൃശ്യാര്‍ത്ഥഭംഗിയുള്ള മലയാള വാക്ക് )
c.ജഡത്തിന്റെ "രായസ"വടിവുകള്‍ (എന്നുവെച്ചാല്‍ എന്താ? )
3. പിന്നെയുള്ളത് ഒരു വായനക്കാരന്‍റെ സംശയമാണ് .
കഥയുടെ "എന്നിട്ട് പരശ്ശതം പ്രതിധ്വനികളുള്ള ഒരു മുഴക്കത്തിന്റെ ആഴത്തിലേക്ക് കുഞ്ഞും ഘടികാരവുമൊന്നിച്ച് ബുക്കാറാം മുങ്ങിമറഞ്ഞുപോയി" എന്ന അവസാന വാചകത്തില്‍ അടുത്ത ഭൂമികുലുക്കത്തില്‍ പുള്ളിയും തട്ടിപ്പോയിഎന്നാണോ അതോ തിരക്കില്‍ അങ്ങേര്‍ എങ്ങോട്ടോ പോയി മറഞ്ഞു എന്നോ ?
നമ്മളെ പ്രതീക്ഷയുടെയും നിസ്സംഗതയുടെയും ഇടയ്ക്കിട്ട് നൈസായി കഥ അവസാനിക്കുന്നു.

No comments:

Post a Comment