Monday 11 May 2015

ആംബിഗ്രാമുകളുടെ അത്ഭുതലോകം



തല തിരിച്ച് വെച്ചാലും ഒരുപോലിരിക്കുന്ന എഴുത്തുകളാണ്  "ആംബിഗ്രാംസ് " എന്ന്  അറിയപ്പെടുന്നത്.
ഡാന്‍ ബ്രൌണ്‍ എഴുതിയ "ഏഞ്ചല്‍സ്  ആന്‍ഡ്‌ ഡീമന്‍സ് " എന്ന ത്രില്ലര്‍ നോവലിലൂടെയാണ് ഞാന്‍ ഇവയെ പറ്റി അറിയുന്നത് .


അതിലെ ചില ഗംഭീരന്‍ "ആംബിഗ്രാംസ് " താഴെ കൊടുക്കുന്നു.

 ANGELS & DEMONS





 ILLUMINATI 


 EARTH 




 FIRE 


AIR 


 WATER 

 EARTH 
                                                                                         AIR FIRE 
                                                                                        WATER 





ഈ സങ്കീര്‍ണ്ണമായ ആംബിഗ്രാംസ് കണ്ടതോടെ എന്നിലെ ചിത്രകാരനും അതുപോലൊരെണ്ണം ഉണ്ടാക്കണം എന്ന ചിന്തയായി .

ആദ്യമൊന്നും ഞാനുദ്ദേശിച്ച അത്ര എളുപ്പമല്ല എന്ന്  മനസ്സിലായപ്പോള്‍ ആണ്  കംപ്യുട്ടര്‍ ജെനറേറ്റ്ട്  ആയി ആംബിഗ്രാം സൃഷ്ടിക്കുന്ന www.flipscript.com എന്ന വെബ്സൈറ്റ് ഗൂഗിള്‍ കാണിച്ചു തന്നത്. അപ്പോള്‍ തന്നെ അതില്‍ കയറി എന്‍റെ പേരു ടൈപ്പ് ചെയ്ത് നോക്കിയപ്പോള്‍ എന്‍റെ പേര്  ആംബിഗ്രാം ആക്കാന്‍ യോജിച്ചതല്ല എന്ന്  പറയുന്നത്. അതോടെ  വാശിയായി .


അങ്ങനെ ഒരുപാട് ശ്രമിച്ച ശേഷം ഉണ്ടാക്കിയെടുത്തു ഒരെണ്ണം.
അതോടെ കമ്പ്യൂട്ടര്‍ നെ തോല്പിച്ചു എന്നൊരു സന്തോഷം തന്നെയുണ്ടായി . അക്കാലത്ത് , പോര്‍ട്രൈറ്റ്‌ വരച്ചു കഴിഞ്ഞാല്‍ ഒപ്പിനു പകരം ഇതായിരുന്നു വരച്ചുവെക്കാറു.


AJITH  എന്ന എന്‍റെ പേരാണ് എഴിതിയിരിക്കുന്നത് എന്ന് മനസ്സിലാവുന്നുണ്ടോ ?   . എങ്കില്‍ ഞാന്‍ വിജയിച്ചു .

ഇനി എങ്ങനെ ഇത്  വര്‍ക്ക് ചെയ്യുന്നു എന്ന് നോക്കാം .






ചിത്രം 1. മുകളിലെ ചുവന്ന പൊട്ട് ശ്രദ്ധിക്കുക 
ചിത്രം 3. 180 ഡിഗ്രീ കറക്കിയതിനു ശേഷം
 ചിത്രം 2. 90 ഡിഗ്രി കറക്കിയ ശേഷം








എങ്ങനെയുണ്ട് ??

എന്തായാലും കുറച്ചുനാള്‍ കഴിഞ്ഞു ഞാന്‍ വെബ്സൈറ്റ് ഇല്‍ ഒന്നൂടെ കയറി നോക്കിയപ്പോ അത്ഭുതം . അവര്‍ എങ്ങനെയൊക്കെയോ എന്‍റെ പേരിനും ആംബിഗ്രാം ഉണ്ടാക്കിയിരിക്കുന്നു.
(വെല്ലുവിളി വന്നപ്പോള്‍ സോഫ്റ്റ്‌വെയര്‍ അപ്ടേറ്റ്‌ ചെയ്തതാവാം).


അതാണ്‌ താഴെ.






ഇതാണ് കൂടുതല്‍ നല്ലത് എന്ന് നോക്കുമ്പോള്‍ എനിക്കും തോന്നാറുണ്ടെങ്കിലും "കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞ് " എന്നാണല്ലോ ? ;)

എന്തായാലും ഈയിടെ നോക്കിയപ്പോള്‍ ആ വെബ്സൈറ്റ്  പോയിക്കിടക്കുകയാണ്. എന്ത് പറ്റിയാവോ ? :(

13 comments:

  1. Angels and demons vaayichaanu njanum ambigramine kurichu arinjath. Utto undaakkiya ambigraam assalaayittund.
    Ambigramine kurichu kooduthal vivarangal aavaamaayirunnu...

    ReplyDelete
  2. :) :) new knowlwdge.. adipoli work..

    ReplyDelete
  3. ആംബി ഒക്കെ ശര്യന്നെ, പക്ഷെ കണ്ണ് മ്മടെ ആരുന്നു, ഈ ആംബിക്കുട്ട്യേ വായിക്കാൻ ഇച്ചിപ്പോരം സ്ട്രയിൻ വരുന്നോണ്ട് ഞാൻ വിട്ട്.... ന്നാലും ഇങ്ങളുണ്ടാക്ക്യേ ഇങ്ങളെ പേരാണ് സൈറ്റിലെ ഇങ്ങനെ പേരിനേക്കാൾ അടിപൊളി ആയി തോന്നിയത്.

    ReplyDelete
  4. ഇത് കൊള്ളാലോ ഈ വിദ്യ

    ReplyDelete
  5. എനിക്ക് ഇതൊരു പുതിയ അറിവാണ്....
    എന്തായാലും കലക്കിയിട്ടുണ്ട്...

    കാലിഗ്രാഫിയും ഏകദേശം ഇത് പോലെ തന്നെയാണ്..

    ReplyDelete
  6. പുതിയ അറിവിന് നന്ദി അറിയിക്കുന്നു അതോടൊപ്പം താങ്കളുടെ വര്‍ക്കാണ് ....ഭംഗി ആശംസകൾ.....,

    ReplyDelete
  7. എനിക്കും വളരെ രസകരമായി തോന്നിയ ഒന്നാണ് ആംബിഗ്രാം. കുറച്ചുനാൾ കൊണ്ടുനടന്നു. എന്തായാലും ഉട്ടൊഗ്രാം കൊള്ളാട്ടോ..!!

    ReplyDelete
  8. ഇത് വായിച്ച് ഏതാണ്ടൊരു സൈറ്റില്‍ പോയി എന്റെ പേരും ആമ്പി നോക്കി. വായിക്കാന്‍ പറ്റണില്ല. വിട്ടു.

    ReplyDelete
  9. ഉന്ത്ട്ടായാലും വായിക്കാൻ പെടാപാട് പെടും

    ReplyDelete
  10. എന്തൂണ്ട് കേമനായിട്ടെന്താ, എനിക്ക് വായിക്കാന്‍ ഇച്ചിരി കഷ്ടപെടേണ്ടി വന്നു

    ReplyDelete
  11. കൊള്ളാം കേട്ടാ ... ആശംസകൾ

    ReplyDelete
  12. ആംബിഗ്രാം...ഇതെഴുതിയിട്ട ഉടനെ വായിച്ചിരുന്നു.. ഇനിയും .പുതിയ ആശയങ്ങള്‍ ,അറിവുകള്‍ പങ്കു വെയ്ക്കൂ .

    ReplyDelete