Thursday 14 May 2015

പ്രണയിക്കുമ്പോള്‍

          

മൂടുപടമിട്ട സുന്ദരിയുടെ അരികിലേക്ക്‌  
പ്രണയപരവശനായി നീങ്ങുമ്പോള്‍ , 
മനസാക്ഷി മന്ത്രിച്ചു.

“അരുത് മകനേ, പ്രണയം വിഷമാണ്.
വിലക്കപ്പെട്ട കനി.”

ഇന്ന്, അവള്‍ പകര്‍ന്ന
വിരഹത്തിന്റെ വിഷപാത്രം
ചുണ്ടോടു ചേര്‍ക്കുമ്പോള്‍
മനസാക്ഷി മന്ത്രിക്കുന്നു 


“അറിയാത്ത പിള്ള...."

5 comments:

  1. "....ചൊറിയുമ്പോള്‍ അറിയും"
    എന്താ സംഭവം?
    ആശംസകള്‍

    ReplyDelete
  2. അപ്പോ അടുത്ത സ്റ്റോപ്പിലേക്ക് നടക്കണം!

    ReplyDelete
  3. അപ്പോള്‍ ഏങ്ങിനെയാ അടുത്ത നടപടികൾ.....
    ഇനിയും ചൊറിഞ്ഞറിയാതിരിക്കാന്‍
    ആശംസകൾ.......

    ReplyDelete
  4. ശരിക്കും 'ഉട്ടോപ്യ' ആയോ ..?

    ReplyDelete
  5. ഇന്ന്, അവള്‍ പകര്‍ന്ന
    വിരഹത്തിന്റെ വിഷപാത്രം
    ചുണ്ടോടു ചേര്‍ക്കുമ്പോള്‍
    മനസാക്ഷി മന്ത്രിക്കുന്നു

    ReplyDelete